ഒരു ടിക്കറ്റിനോ കുറച്ചു കാശിനോ വേണ്ടി ഈ ഗ്യാങിന്റെ കെണിയിൽ പെട്ടാൽ ജീവൻ പോലും നമുക്ക് നഷ്ടമായേക്കാം.അതിന്റെ ഉത്തമ ഉദാഹരണമാണ് മണ്ണാർക്കാട് സ്വദേശി ജലീൽ.
പ്രിയരേ,മണ്ണാർക്കാട് അഗളി സ്വദേശി അബ്ദുൽ ജലീൽ ജിദ്ദയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.ജലീൽ രണ്ടര വർഷത്തിന് ശേഷം ലീവിന് നാട്ടിലേക്ക് പോകുമ്പോഴാണ് സ്വർണ കടത്ത് ഏജൻറ് ജലീലുമായി ബന്ധപ്പെടുന്നത്. അവർ പാക്ക് ചെയ്ത് കൊടുക്കുന്ന സ്വർണ്ണം നാട്ടിൽ എത്തിക്കാൻ 'വാഗ്ധാനം'
40,000 ഇന്ത്യൻ രൂപ,എയർ ടിക്കറ്റ്,
കസ്റ്റംസ് പിടിക്കപ്പെട്ടാൽ കേസ് കൂടാതെ പുറത്തിറക്കും എന്നിങ്ങനെ.
ഏതൊരു സാമ്പത്തിക പ്രയാസമുള്ള പ്രവാസിയും ഈ കള്ളകടത്തിന് ഇരയാവും.ഇതിൽ ജലീലും വീണു. സ്വർണം കൊണ്ട് പോകാൻ തീരുമാനിച്ചു.ഇവിടെ സ്വർണവും ടിക്കറ്റും കൊടുത്ത ആൾ തന്നെ എയർ പോർട്ടിൽ കൊണ്ട് വിട്ടുകൊടുക്കും.എയർപോട്ടിൽ വെച്ച് കൊണ്ടുപോകുന്ന ആളുടെ ഫോട്ടോ,പാസ്പോർട്ട് ഫോട്ടോ,
എയർ ടിക്കറ്റ് ഫോട്ടോ തുടങ്ങിയ വിവരങ്ങൾ നാട്ടിലുള്ള ആൾക്ക് ഏജൻ്റ് അയച്ച് കൊടുക്കും.ഇവിടെ സംഭവിച്ചത്; ഈ ഏജൻ്റ് യഥാർത്ഥ ഉടമസ്ഥർ അറിയാതെ ക്വൊട്ടേഷൻ സംഘത്തിന്കൈമാറി.ക്വൊട്ടേഷൻ സംഘം യഥാർത്ഥ ഉടമസ്ഥരുടെ കയ്യിൽ ആൾ എത്തുന്നതിന് മുൻപ് ജലീലിനെ കയറ്റി കൊണ്ട് പോയി. ഈ പാവം ഇവരാണ് ഇതിൻ്റെ ആളുകൾ എന്ന് കരുതി സ്വർണം കൈമാറുകയും ചെയ്തു.അതിന് ശേഷമാണ് യഥാർത്ഥ ഉടമസ്ഥർ ഇയാളെ പിടികൂടുന്നത്.പിന്നെ സത്യത്തിന് ഒരു അണുമണി തൂക്കം വിലയുണ്ടാവില്ല എന്നത് ഉറപ്പാണ്.സത്യം പറയിപ്പിക്കാൻ ഈ പാവത്തിനെ ജീവച്ഛവമാവുവോളം മർദ്ദിച്ചു.
അവസാനം മരിക്കും എന്ന് ഉറപ്പായപ്പോൾ കള്ളക്കടത്ത് സംഘത്തിലെ യഹ്യ എന്ന ആൾ മൗലാന ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങി.
പ്രിയ പ്രവാസി സഹോദരങ്ങളെ,
എത്ര തന്നെ സാമ്പത്തിക പ്രയാസം ഉണ്ടങ്കിലും ഇല്ലങ്കിലും ഈ നിയമ വിരുദ്ധ പ്രവർത്തനത്തിന് നമ്മൾ ഇരയാവരുത്.ഇത്തരം താൽകാലിക നേട്ടം നമ്മൾ അറിയാതെ നമ്മൾക്ക് നഷ്ടമാവും. ഗൾഫ് രാജ്യങ്ങളിൽ ഇതിൻ്റെ ഏജൻ്റുമാരും സബ്ബ് ഏജൻറുമാരും യഥേഷ്ടം വിളയാടുന്നുണ്ട്.ഇത്തരം ആളുകൾ ചതിയൻമാരും വഞ്ചകരുമായിരിക്കും.നാട്ടിൽ പോകുന്നുണ്ട് എന്ന് അറിഞ്ഞാൽ ഉടൻ നമ്മളെ സമീപിക്കും.ഇവരുടെ കെണിയിൽ വീഴാതെ സ്വസ്ഥമായി മനസ്സമാധാനത്തോടെ മക്കളുടെയും കുടുംബത്തിൻ്റെയും അടുത്ത് എത്തിച്ചേരുക.തൽക്കാലിക ലാഭത്തിന് വേണ്ടി ജീവൻ നഷ്ടമായ ജലീലിന് ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.