അറിയാതെ വന്നിട്ടകത്തുകേറി
ഒരു പാട്ടു മെല്ലെ ചെവിയിൽ മൂളി
വിടരുമാ പൂമുട്ടിനുള്ളിലൂറും
പരിമളം തൂകി കടന്നു പോകും
ഒരു കളർ ചോക്കിന്റെ തുണ്ടെനിക്കായി
ചിരി തൂകി വെച്ചു കടന്നുപോയി
അത് ഞാനെടുത്തു വരച്ച നേരം
കളിയെത്ര കഥയെത്ര കാര്യമേത്ര ?
ഇനി എന്ന് വരുമെന്റെ പൊന്നു ടീച്ചർ ?
അരികിലെൻ അമ്മയായി അച്ഛനായി
അഴലിന്റെ പാതയിൽ വഴികാട്ടിയായി
ഇനി എന്ന് വരുമെന്റെ പൊന്നു ടീച്ചർ ?.......