Events

വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ നാലാമത്തെ രക്തദാന ക്യാമ്പ് നടത്തുന്നു.

വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷൻ 76-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് WPMA ബഹ്റൈൻ ചാപ്റ്ററിൻ്റെ  നേതൃത്വത്തിൽ നാലാമത് രക്തദാന ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച(12-08-2022) രാവിലെ 7 മണി മുതൽ 12 മണി വരെ മുഹറക്ക് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടത്തപ്പെടുന്നു.രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവരും വാഹന സൗകര്യം ആവശ്യമുള്ളവരും  താഴെക്കൊടുത്തിരിക്കുന്ന  നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ  അറിയിച്ചിരിക്കുന്നു.

അഭിലാഷ് അരവിന്ദ്. 39691451
അബ്ദുൽ സലാം. 39889086