World Pravasi Malayali Association is a registered organization under the The Travancore-Cochin Literary, Scientific and Charitable Societies Registration Act, 1955 with the registration number PKD/CA/254/2020 and the registered office at Palakkad, the organization operates without any caste, religion, or political party.
വേൾഡ് പ്രവാസി മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾതുടങ്ങി വളരെ ചെറിയ കാലയളവിൽത്തന്നെ അവശതഅനുഭവിക്കുന്ന പ്രവാസി സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാകാനും, അവരെ ചേർത്തു നിർത്താനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവാസി സഹോദങ്ങളുടെ ഏതൊരു പ്രശ്നത്തിനും പരിഹാരം കണ്ടെത്തുന്നതിനായി wpma യുടെ എല്ലാ അംഗങ്ങളും ശ്രദ്ധിക്കാറുണ്ട്.
വയനാട് ജില്ലയിലെ അംഗമായ ഒരു പ്രവാസി സുഹൃത്ത് അദ്ദേഹത്തിൻറെ മോളുടെ വിവാഹവുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കുകയും, തുടർന്ന് വയനാട് എക്സിക്യൂട്ടീവ് അംഗത്തിന്റെ ഇടപെടൽ മൂലം സഹായ വാഗ്ദാനവുമായി മറ്റൊരംഗം മുന്നോട്ടുവരുകയും ആ പെൺകുട്ടിക്ക് വേണ്ട എല്ലാവിധ വിവാഹ വസ്ത്രങ്ങളും കൂടാതെ വിവാഹ ദിവസത്തേക്കുള്ള ഭക്ഷണവും കൊടുക്കാം എന്ന് പറയുകയും നിറവേറ്റുകയും ചെയ്തു.
കൂടാതെ മാനന്തവാടി താലൂക്ക് ഗ്രൂപ്പിലെ ഒരു അംഗത്തിൻ്റെ ഭാര്യ ബൈക്കിൽനിന്ന് വീഴുകയും കൈമുട്ടിൻ്റെ എല്ലിന് ക്ഷതമേറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ഓപ്പറേഷൻ വേണമെന്ന് ഡോക്ടറുടെ അഭ്യർത്ഥനപ്രകാരം ഓപ്പറേഷൻ ചെയ്യുകയും ചെയ്തു. ആ വ്യക്തിക്ക് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണന്നു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് ഗ്രൂപ്പിൽ ചർച്ച ചെയ്യുകയും വയനാട് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ മാത്രം കൂടി ചേർന്ന് അവർക്ക് ഓപ്പറേഷനു വേണ്ട തുക കൈമാറുകയും ചെയ്തു.
ഇനിയും ഇതുപോലെ മറ്റുള്ളവർക്ക് മാതൃകയാകത്തക്ക പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കട്ടെയെന്നാശംസിക്കുന്നു.