World Pravasi Malayali Association is a registered organization under the The Travancore-Cochin Literary, Scientific and Charitable Societies Registration Act, 1955 with the registration number PKD/CA/254/2020 and the registered office at Palakkad, the organization operates without any caste, religion, or political party.
ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് എന്നെന്നും മനസ്സിൽ സൂക്ഷിക്കുവാനുള്ള ഒരു ദിവസമായി 2020 നവംബർ 1 കേരളപ്പിറവിദിനം. WPMA യുടെ വിദേശതല മെമ്പർഷിപ്പ് കാമ്പയിൻ ഉൽഘാടനം ചെയ്തത് ലോക മലയാളികൾക്ക് സർവാധാരണീയനായ, പ്രവാസി ഭാരത് പുരസ്കാരത്തിന് അർഹനായ ബഹുമാനപെട്ട ശ്രീ. അഷ്റഫ് താമരശ്ശേരിയും, സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം ചെയ്തത് മലയാളത്തിന്റെ പ്രിയ നടനും അവതാരകനുമായ ശ്രീ. മിഥുൻ രമേഷും ആയിരുന്നു.കൂടാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ വേൾഡ് പ്രവാസി മലയാളി അസോസിയേഷന് ആശംസകൾ അർപ്പിച്ചു. തുടർന്ന് ലോകമെമ്പാടുമുള്ള പ്രവാസിമലയാളികൾ wpma യുടെ വെബ് പോർട്ടൽ വഴി അംഗത്വം സ്വീകരിക്കുന്നതിന് തുടക്കം കുറിച്ചു.